Currency

മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ 3,000 ദിനാറിന്റെ ഇൻഷുറൻസ് നിർബന്ധം

സ്വന്തം ലേഖകൻTuesday, June 20, 2017 12:46 pm

കുവൈറ്റ് സിറ്റി: മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ സ്പോൺസർ ചെയ്യാൻ 3000 ദിനാറിന്റെ ഇൻഷുറൻസ് പരിരക്ഷ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയതായി റിപ്പോർട്ട്.  ഭാര്യക്കും കുട്ടികൾക്കും ഒഴികെയുള്ളവർക്കു കുടുംബവിസ അനുവദിക്കുന്നത് നിർത്തലാക്കിയ റസിഡൻഷ്യൻ-പാസ്പോർട്ട്കാര്യ വകുപ്പിന്റെ നടപടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ട് നിലനിൽക്കെയാണ് ഒരു പ്രാദേശിക മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

A Community Living Project for Seniors: Cheri Retirement Homes – The Paradise, Kochi

മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ റെ സിഡൻഷ്യൽ പെർമിഷൻ പുതുക്കാൻ ആഭ്യന്തര മന്ത്രാലയം 3,000 ദിനാറിന്റെ ഇൻഷുറൻസ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. പങ്കാളിയും കുട്ടികളും ഒഴികെ പ്രവാസികൾ മറ്റാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് റസിഡൻഷ്യൻ-പാസ്പോർട്ട്കാര്യ വകുപ്പിന്റെ തീരുമാനമെന്നും ആഭ്യന്തരമന്ത്രാലയ അനുബന്ധവൃത്തങ്ങളെ അധികരിച്ച് അൽ-ഷാഹെദ് ഡെയിലി റിപ്പോർട്ട് ചെയ്യുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x