സെപ്തംബർ 8നും 16നും ഇടയിൽ ബഹ്റൈനിൽ എത്തിയത് 354,256 ആളുകളെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് എഫൈർ പുറത്തുവിട്ട കണക്കുകൾ
മനാമ: സെപ്തംബർ 8നും 16നും ഇടയിൽ ബഹ്റൈനിൽ എത്തിയത് 354,256 ആളുകളെന്ന് കണക്കുകൾ. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് എഫൈർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കാലയളവിൽ രാജ്യത്ത് എത്തിയ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണു ഉണ്ടായിരിക്കുന്നത്.
പെരുന്നാൾ അനുബന്ധ അവധിദിനങ്ങളിൽ രാജ്യത്തെത്തിയവരിൽ 281,136 പേർ സൗദി അറേബ്യയിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുമാണ്. കിംഗ് ഫഹാദ് കൗസ്വേയിലൂടെയാണു ഇവരിലേറെയും രാജ്യത്ത് പ്രവേശിച്ചത്. 72,776 പേർ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴിയും 344 പേർ പോർട്ടുകൾ വഴിയും രാജ്യത്തെത്തി.
ബഹ്റൈനെയും സൗദി അറേബ്യയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കിംഗ് ഫഹാദ് കൗസ്വേ 1986 നവംബർ 26 നാണു യാത്രക്കാർക്കായി തുറന്നു കൊടുത്തത്. 25 കിലോമീറ്റർ നീളമുള്ള പാതയിലൂടെയാണു സൗദി അറേബ്യയിൽ നിന്നും പ്രധാനമായും ആളുകൾ ബഹ്റൈനിൽ എത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.