
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി 3,632 പേർ ഇതിനോടകം രാജ്യം വിട്ടതായി കണക്കുകൾ. ജനുവരി 29 മുതലാണ് പൊതുമാപ്പ് അനുവദിച്ചത്. ആറുദിവസത്തിനുള്ളിൽ രാജ്യം വിട്ടവരുടെ കണക്കാണിത്. അനധികൃത താമസക്കാർക്കും നിയമലംഘകർക്കും ഫെബ്രുവരി 22 വരെ ശിക്ഷ കൂടാതെ രാജ്യം വിടുന്നതിനാണ് അവസരം നൽകിയിരിക്കുന്നത്.
അതിനിടെ, ഇന്ത്യൻ എംബസിയിൽ ഔട്ട് പാസ് വിതരണം ആരംഭിച്ചു. ഗാർഹികത്തൊഴിലാളികൾക്ക് താമസകാര്യാലയത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് മുദ്ര പതിച്ച ശേഷമാണ് ഔട്ട്പാസ് നൽകുന്നത്. ഇവർക്കു മറ്റു നടപടിക്രമങ്ങളില്ലാതെ വിമാനടിക്കറ്റെടുത്തു നാട്ടിലേക്ക് യാത്രചെയ്യാം.
മറ്റുവിസകാറ്റഗറികളിൽ പെട്ടവർക്കു എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിച്ചശേഷം എമിഗ്രേഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മുദ്ര പതിപ്പിച്ച ശേഷമാണു രാജ്യം വിടാനാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.