Currency

അബുദാബിയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 39,956 കേസുകള്‍

സ്വന്തം ലേഖകന്‍Tuesday, October 31, 2017 6:50 am

അബുദാബി: സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് അബുദാബി പൊലീസ് റജിസ്റ്റര്‍ ചെയ്തത് 39,956 ട്രാഫിക് കേസുകള്‍. അപകടങ്ങളില്‍ 60% ആളുകള്‍ മരിക്കുന്നതും 54% പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുന്നതും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതു മൂലമാണെന്ന് മുന്‍കാല അപകട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ട്രാഫിക് പട്രോളിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ശഹി അറിയിച്ചു.

ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ എമിറേറ്റിലെ വിവിധ റോഡുകളിലുണ്ടായ അപകടങ്ങളുടെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. വാഹനമോടിക്കുന്ന വ്യക്തിയും യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുമാണ് ശിക്ഷയെന്നും അല്‍ ശഹി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x