Currency

യുഎസ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പട്ടികയില്‍ നാല് ഇന്ത്യൻ വംശജർ

സ്വന്തം ലേഖകൻWednesday, January 11, 2017 7:44 am

ന്യൂയോർക്ക്: പ്രസിഡന്റ് ബാരക് ഒബാമ തെരഞ്ഞെടുത്ത യുഎസ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനുള്ളവരുടെ പട്ടികയിൽ ഇന്ത്യന്‍ വംശജരായ നാല് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ശാസ്ത്രജ്ഞര്‍ക്കും, എഞ്ചിനിയര്‍മാര്‍ക്കും അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന പരമോന്നത പുരസ്ക്കാരമാണ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്.

നോര്‍ത്തീസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കൌഷിക്ക് ചൌദരിക്കും, ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ മനീഷ് അറോറയ്ക്കും, മോണ്ട് ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പങ്കജ് ലാലിനും, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ആരാധന ത്രിപാഠിക്കുമാണ് പുരസ്ക്കാരം ലഭിക്കുക.

102 ശാസ്ത്രജ്ഞർക്കാണ് ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അമേരിക്ക നല്‍കുന്ന ഏറ്റവും പരമോന്നത പുരസ്ക്കാരം ഇത്തവണ ലഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബില്‍ ക്ലിന്റനാണ് 1996- ല്‍ ഈ പുരസ്ക്കാരം ഏര്‍പ്പെടുത്തുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x