Currency

ഖത്തറില്‍ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍Tuesday, March 3, 2020 11:11 am

ദോഹ: ഖത്തറില്‍ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുമെത്തിയ രണ്ട് സ്വദേശികളിലും രണ്ട് തൊഴിലാളികളിലുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 27 ന് ഇറാനില്‍ നിന്നും ദോഹയിലേക്ക് വന്നവരാണിവര്‍. തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയവെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം ഏഴായി.

ഏഴ് പേരും ഒരേ വിമാനത്തില്‍ ഇറാനില്‍ നിന്നുമെത്തിയവരാണ്. എന്നാല്‍ ഇവരില്‍ നിന്നും ഖത്തറിലെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മുഴുവന്‍ ജനങ്ങളും പൊതു ഇടങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌കുകള്‍ ധരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x