Currency

ദേശീയ-വിമോചന ദിനാഘോഷം; കുവൈത്തില്‍ അഞ്ചു ദിവസത്തെ അവധിക്ക് സാധ്യത

സ്വന്തം ലേഖകന്‍Sunday, January 13, 2019 10:43 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ-വിമോചന ദിനാഘോഷം പ്രമാണിച്ചു അഞ്ചു ദിവസത്തെ അവധിക്കു സാധ്യത. ഇത് സംബന്ധിച്ച നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ കാബിനറ്റിന് കൈമാറിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 25 തിങ്കള്‍, 26 ചൊവ്വ എന്നീ ദിവസങ്ങളിലാണ് യഥാക്രമം ദേശീയ, വിമോചന ദിനങ്ങളുടെ ഭാഗമായുള്ള പൊതുഅവധി. എന്നാല്‍, വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ചക്കും ദേശീയ ദിന അവധിയായ തിങ്കളാഴ്ചക്കും ഇടയില്‍ വരുന്നതിനാല്‍ ഫെബ്രുവരി 24ന് ഞായറാഴ്ചയും അവധി നല്‍കാനാണ് സാധ്യത. വിശ്രമ അവധിയെന്ന പേരിലാണ് ഈ ദിവസം കണക്കാക്കുക.

അങ്ങനെ വരുമ്പോള്‍ ഫെബ്രുവരി 21ന് വ്യാഴാഴച അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും വാരന്ത്യ അവധി ദിനങ്ങളും ദേശീയ- വിമോചന അവധികളും കഴിഞ്ഞ് ഫെബ്രുവരി 27ന് ബുധനാഴ്ചയായിരിക്കും പിന്നീട് തുറന്ന് പ്രവര്‍ത്തിക്കുക. അതേസമയം, ഇക്കാര്യത്തില്‍ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനം എടുക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x