Currency

മഴക്കാലരോഗങ്ങള്‍: കുവൈറ്റില്‍ ഇന്ത്യക്കാരനടക്കം അഞ്ചുമരണം

സ്വന്തം ലേഖകന്‍Monday, December 5, 2016 3:57 pm

കുവൈത്ത്‌സിറ്റി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ മഴയും, ശൈത്യവും മൂലം ആസ്ത്മയും മറ്റു ശ്വസന സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ത്യക്കാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. 844 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്‌ലാവി അറിയിച്ചു. മൂന്നുപേര്‍ മുബാരക് ആശുപത്രിയിലും രണ്ടുപേര്‍ അമിരി ആശുപത്രിയിലുമാണ് മരിച്ചത്.

ഹൈദ്രാബാദ് സ്വദേശിയായ 56കാരനാണ് മരിച്ച ഇന്ത്യന്‍ സ്വദേശി. കാര്‍ ഓടിച്ച് വീട്ടിലേക്ക് പോകവെ ശ്വാസടസം അനുഭവപ്പെടുകയും നിയന്ത്രണം വിട്ട വാഹനം ദസ്മയിലുള്ള ഒരു സ്വദേശി വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോലീസ് എത്തി ഇദ്ദേഹത്തെ അമീരി ആശുപത്രിയല്‍ എത്തിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു.

ഈയാഴ്ച അവസാനംവരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആസ്ത്മയും അലര്‍ജിയുമുള്ള രോഗികള്‍ക്ക് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. എച്ച്‌വണ്‍എന്‍വണ്‍ വൈറസ് ബാധയെത്തുടര്‍ന്ന് അമിരി ആശുപത്രിയിലെ രണ്ടുനിലകളുടെ പ്രവര്‍ത്തനം നിറുത്തിവച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x