
അബുദാബി: ബൈക്ക് അപകടങ്ങളിപ്പെടുന്നവരില് 50% 30 വയസ്സില്‍ താഴെയുള്ളവരെന്ന് അബുദാബി പൊലീസ്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമായി അബുദാബി പൊലീസ് ക്യാംപെയ്ന് ആരംഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ആകെ അപകടങ്ങളില്‍ അഞ്ചു ശതമാനം ബൈക്ക് അപകടങ്ങളാണ്.
അമിത വേഗം, പെട്ടന്നുള്ള ലൈന്‍ മാറ്റം, അശ്രദ്ധയോടെ വാഹനമോടിക്കല്‍, പ്രധാന റോഡിലേക്ക് കയറുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക എന്നിവയാണ് പ്രധാന നിയമലംഘനങ്ങളെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.