സൗദിവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ 51 മൊബൈൽ ഫോൺ ഷോപ്പുകൾ അടപ്പിച്ചു.
റിയാദ്: സൗദിവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ 51 മൊബൈൽ ഫോൺ ഷോപ്പുകൾ അടപ്പിച്ചു. കഴിഞ്ഞ 6 ദിവസത്തിനിടെ നടത്തിയ പരിശോധനയെ തുടർന്നാണു ഇത്രയും ഷോപ്പുകൾ അടപ്പിച്ചതെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.
വിവിധയിടങ്ങളീലെ ഷോപ്പുകളിൽ നടത്തിയ പരിശോധനകളിൽ 340 നിയമ ലംഘനങ്ങള്‍ പിടികൂടി. ഇതിൽ 312 സ്ഥാപനങ്ങള്‍ക്കെതിരായ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സമിതിക്ക് കൈമാറി. 28 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. പരിശോധന കർശനമായി തന്നെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികളല്ലാത്തവരെ ജോലിക്ക് വെക്കുന്ന മൊബൈൽ ഷോപ്പ് ഉടമകൾ പിടിക്കപ്പെട്ടാൽ 20,000 റിയാല്‍ വീതം പിഴ നൽകണം. ജോലി ചെയ്യുന്ന വിദേശികൾക്കെതിരെ നാടുകടത്തൽ അടക്കമുള്ള ശിക്ഷകൾ വിധിക്കും. അതേസമയം സൗദിവത്ക്കരണത്തിനെതിരെ നിലപാടെടുക്കാൻ ആരെയും അനുവദിക്കുന്നതല്ലെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.