Currency

എസ്.എസ്.എല്‍.സി പരീക്ഷ ആറിന്; യു.എ.ഇയില്‍ നിന്ന് 545 വിദ്യാര്‍ഥികള്‍

സ്വന്തം ലേഖകന്‍Tuesday, March 6, 2018 12:42 pm

അബൂദബി: കേരള സിലബസില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് ബുധനാഴ്ച തുടക്കം. എസ്.എസ്.എല്‍.സി പരീക്ഷക്ക് യു.എ.ഇയില്‍ നിന്ന് 545 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് 597 വിദ്യാര്‍ഥികളും ഹാജരാകും. യു.എ.ഇയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും എഴുതുന്നതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ളത് മോഡല്‍ സ്‌കൂള്‍ അബൂദബിയിലാണ്.

130 വിദ്യാര്‍ഥികള്‍ വീതം ഇരു പരീക്ഷകള്‍ക്കും ഇവിടെനിന്ന് അപേക്ഷിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു. മറ്റു സ്‌കൂളുകളില്‍നിന്ന് പരീക്ഷക്ക് അപേക്ഷിച്ചവരുടെ എണ്ണം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ക്രമത്തില്‍:

ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബായ് (50, 96)

ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബായ് (76, 96)

ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ (61, 40)

ഇംഗ്ലീഷ് സ്‌കൂള്‍ ഉമ്മുല്‍ ഖുവൈന്‍ (31, 59)

ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഉമ്മുല്‍ ഖുവൈന്‍ (46)

ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ (55, 64)

ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അല്‍ഐന്‍ (34, 28)

ന്യൂ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റാസല്‍ഖൈമ (62, 84). ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ഉമ്മുല്‍ ഖുവൈനില്‍ എസ്.എസ്.എല്‍.സി പരീക്ഷ മാത്രമേ നടക്കുന്നുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x