
അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് 5881 ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തിയതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള ഇന്ത്യക്കാരാണ് കൂടുതലായി പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
29 വരെയുള്ള കണക്കനുസരിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 3332 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അബുദാബി ഇന്ത്യന്‍ എംബസി മുഖേന 656 പേര്‍ക്കാണ് ഔട്ട്പാസ് നല്‍കിയത്. ഇതിനു പുറമെ നിരവധിയാളുകള്‍ക്ക് താല്‍കാലിക പാസ്‌പോര്‍ട്ടുകളും വിതരണം ചെയ്തു. എംബസി 275 പാസ്‌പോര്‍ട്ടും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 1638 പാസ്‌പോര്‍ട്ടുകളുമാണ് ഇക്കാലയളവില്‍ വിതരണം ചെയ്തത്.
അപേക്ഷകരില്‍ നിര്‍ധനരായ 250 പേര്‍ക്കു നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കിയതായി സ്ഥാനപതി പറഞ്ഞു. ഇവിടെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താനും എംബസി തൊഴില്‍ മേള സംഘടിപ്പിച്ചിരുന്നു. നിയമലംഘകരായി യുഎഇയില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് സ്ഥാനപതി അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.