
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. വാഷിങ്ടണിലാണ് ആറ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ ഹാംപ്‌ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയില്‍ 56 പേരുടെ ജീവനാണ് കൊറോണ അപഹരിച്ചത്. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് തീവ്രമാക്കി. ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണം 40 ആയി. ഇന്തോനേഷ്യ, ഐസ് ലാന്‍ഡ്, പോര്‍ച്ചുഗല്‍, അര്‍മേനിയ, ചെക്ക് റിപ്പബ്ലിക്, യൂറോപ്യന്‍ ചെറുരാജ്യമായ അന്‍ഡോറ എന്നിവിടങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു.
കോവിഡ്19 മരണസംഖ്യ 3000 കടന്നതോടെ വൈറസ്ബാധയെ പ്രതിരോധിക്കാന്‍ നടപടികള്‍ തീവ്രമാക്കി ലോകരാഷ്ട്രങ്ങള്‍. ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.