Currency

60 കവിഞ്ഞവർക്ക് ബഹ്റൈനിൽ വർക്ക് പെർമിറ്റ് ഓൺലൈൻ വഴി പുതുക്കാം

സ്വന്തം ലേഖകൻTuesday, September 20, 2016 2:39 pm

ഇന്നലെ മുതൽ ഇ-പെർമിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഇത്തരത്തിൽ പുതിയ പെർമിറ്റുകൾ നൽകുന്നത്.

ബഹ്റൈൻ: അറുപത് കഴിഞ്ഞവർക്ക് വർക്ക് പെർമിറ്റ് ഓൺലൈൻ വഴി പുതുക്കാനുള്ള സൗകര്യം ബഹ്റൈൻ ഏർപ്പെടുത്തി. ഇന്നലെ മുതൽ ഇ-പെർമിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴിയാണ് ഇത്തരത്തിൽ പുതിയ പെർമിറ്റുകൾ നൽകുന്നതെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു.

ഇത്തരത്തിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾക്ക് മേൽ വിശദപരിശോധന നടത്തിയശേഷം എൽ.എം.ആർ.എ ഉദ്യോഗസ്ഥർ അപേക്ഷകനുമായി ബന്ധപ്പെടുകയും, അപേക്ഷ സ്വീകരിക്കുകയോ, നിരസിക്കുകയോ ചെയ്യപ്പെടുന്ന വിവരങ്ങൾ എസ്.എം.എസുമായോ ഇ−മെയിൽ വിലാസം വഴിയോ അപേക്ഷകരെ അറിയിക്കുകയോ ചെയ്യുന്നതാണ്.

ഐഡി കാർഡ്, പാസ്പോർട്ട്, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ഐഡി, തൊഴിൽ കരാർ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷകർ ഓൺലൈനായി സമർപ്പിക്കണം. ഡോക്ടർ, അദ്ധ്യാപകർ, എഞ്ചിനീയർ, ഇൻഷൂറൻസ്, ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്നവർ ആണെങ്കിൽ യോഗ്യത തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ഇതാണ് വെബ്സൈറ്റ് – https://www.lmra.gov.bh/EMS_Web/


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x