ബലി പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചിരിക്കുന്ന അവധിദിനങ്ങൾ ചിലവഴിക്കാൻ കുവൈറ്റ് നിവസികളായ 65000 പേർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായി റിപ്പോർട്ട്.
കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചിരിക്കുന്ന അവധിദിനങ്ങൾ ചിലവഴിക്കാൻ കുവൈറ്റ് നിവസികളായ 65000 പേർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായി റിപ്പോർട്ട്. വിവിധ ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണു ഈ കണക്കുകൾ.
ദുബൈ, തുര്‍ക്കി, ലണ്ടന്‍, ജിദ്ദ, കൈറോ, മശ്ഹദ് തുടങ്ങിയ നാടുകളാണ് പെരുന്നാള്‍ അവധി ചെലവഴിക്കാന്‍ കുവൈറ്റ് സ്വദേശികളായ അധികം ആളൂകളും തെരഞ്ഞെടുത്തിരിക്കുന്നത്. സാമാന്യം ഭേദപ്പെട്ട ശമ്പളവും ജീവിതസാഹചര്യവുമുള്ള കുവൈറ്റിലെ പ്രവാസികളും നാട്ടിലെ കുടുംബാംഗങ്ങളോടൊപ്പം പെരുന്നാള്‍ അവധി ചെലവഴിക്കാന്‍ പോകുന്നുണ്ട്.
അതിനിടെ പെരുന്നാള്‍ അവധിയോടനുബന്ധിച്ചുണ്ടായേക്കാവുന്ന യാത്രക്കാരുടെ വന്‍ തിരക്ക് കണക്കിലെടുത്ത് ചെക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സുരക്ഷാ ക്രമീകരണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.