209 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന 'ഫിഫ'യുടെ 67ാമത് സമ്മേളനമാണ് ബഹ്റൈനില്‍ നടക്കുന്നത്. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സന്റെറിലാണ് സമ്മേളനം നടക്കുന്നത്.
മനാമ: അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന് (ഫിഫ) സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി. 209 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ‘ഫിഫ’യുടെ 67ാമത് സമ്മേളനമാണ് ബഹ്റൈനില്‍ നടക്കുന്നത്. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സന്റെറിലാണ് സമ്മേളനം നടക്കുന്നത്. സംഘടനക്കെതിരായി വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ സമ്മേളനത്തില്‍ അഭിസംബോധന ചെയ്യവെ രൂക്ഷമായി വിമര്‍ശിച്ചു.
സമ്മേളനം നടത്താന്‍ വേദിയൊരുക്കിയ ബഹ്റൈന്‍ ഭരണകൂടത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചു. കായിക രംഗത്തിന്റെ വളര്‍ച്ചക്കായി ബഹ്റൈന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായും ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ വര്‍ഷങ്ങളായി വിജയകരമായി നടന്നുവരുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
മിഡില്‍ ഈസ്റ്റില്‍ 2022ല്‍ ആദ്യമായി ഫുട്ബാള്‍ ലോകകപ്പ് നടക്കാനിരിക്കുന്നത് ജനങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഫുട്ബാള്‍ മത്സരത്തില്‍ ആരുജയിക്കും ആരുതോല്‍ക്കും എന്നതിലല്ല കാര്യമെന്നും കളിക്കുക എന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.