
വാഷിങ്ടണ്‍: കോവിഡ് ഭീതിയൊഴിയാതെ അമേരിക്ക. ഇന്നലെ മാത്രം 11089 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 225 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 54,823 ആയും മരണസംഖ്യ 778 ആയും ഉയര്‍ന്നു. 53,665 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രോഗം ബാധിച്ചവരില്‍ 378 പേര്‍ക്കാണ് രോഗം ഭേദമായത്.
കോവിഡ് ഏറ്റവും കൂടുതല്‍ ഭീതി പടര്‍ത്തിയിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. ഇതുവരെ 26,348 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 271 പേര്‍ മരിച്ചു. 25,969 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.