Currency

അമീരി കാരുണ്യം; കുവൈത്തില്‍ 880 തടവുകാര്‍ക്ക് ശിക്ഷയിളവ്

സ്വന്തം ലേഖകന്‍Thursday, March 9, 2017 2:25 pm

ഉടനെയുള്ള ജയില്‍ മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലില്‍ നിന്നുള്ള വിടുതല്‍ തുടങ്ങിയ ഇളവുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടവറകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കുന്നത്. സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കുറ്റകൃത്യങ്ങളുടെ ഗൗരവവും തടവുകാലത്തെ നല്ലനടപ്പും പരിഗണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്.

കുവൈത്ത് സിറ്റി: രാജ്യത്ത് 880 തടവുകാര്‍ക്ക് ശിക്ഷയിളവ്. ദേശീയ വിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് രാജ്യത്ത് തടവുകാര്‍ക്ക് അമീരി കാരുണ്യത്തിന്റെ ഭാഗമായി ഇളവുകള്‍ ലഭിക്കുന്നത്. ഉടനെയുള്ള ജയില്‍ മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലില്‍ നിന്നുള്ള വിടുതല്‍ തുടങ്ങിയ ഇളവുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടവറകളില്‍ കഴിയുന്നവര്‍ക്ക് ലഭിക്കുന്നത്. സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കുറ്റകൃത്യങ്ങളുടെ ഗൗരവവും തടവുകാലത്തെ നല്ലനടപ്പും പരിഗണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്.

അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഇളവു ലഭിച്ച തടവുകാരുടെ എണ്ണത്തില്‍ കുറവുണ്ട്. രാജ്യ സുരക്ഷ, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളെ അമീരി കാരുണ്യത്തിന് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ഈ വര്‍ഷം ഇളവുലഭിക്കേണ്ടവരുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. ഒരുപ്രാവശ്യം ഇളവു ലഭിച്ച തടവുകാര്‍ വീണ്ടും പ്രതികളായി വന്നാല്‍ ഇളവ് നല്‍കേണ്ടതില്ലെന്നും ഇത്തവണ തീരുമാനിച്ചിരുന്നു.

ശിക്ഷ ഇളവ് ലഭിക്കുന്ന വിദേശി തടവുകാരില്‍ കൂടുതല്‍ പേരെയും തിരിച്ച് നാട്ടിലേക്ക് കയറ്റിവിടുകയാണ് ചെയ്യുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, സ്വദേശികളോട് അടുത്ത ബന്ധമുള്ള വിദേശ തടവുകാരെ ഈ നടപടിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x