Currency

നിലവിലെ സ്‌പോണ്‍സര്‍ സംവിധാനം നിര്‍ത്തണമെന്ന് കുവൈത്ത് മനുഷ്യാവകാശ സംഘടന

സ്വന്തം ലേഖകന്‍Sunday, December 18, 2016 7:11 am

വിദേശരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പീഡനത്തിന് വിധേയമാക്കുന്നതാണ് നിലവിലെ സ്‌പോണ്‍സര്‍ സംവിധാനമെന്നാണ് ആരോപണം. കുവൈത്ത് അസോസിയേഷന്‍ ഫോര്‍ ദ ഫണ്ടമെന്റല്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് യോഗത്തിലാണ് ജി.സി.സി. അംഗരാജ്യങ്ങളിലെ സ്‌പോണ്‍സര്‍ സംവിധാനത്തിനെതിരെ പ്രതികരിച്ചത്.

കുവൈത്ത് സിറ്റി: നിലവിലെ സ്‌പോണ്‍സര്‍ സംവിധാനം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യാവകാശസംഘടന. വിദേശരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പീഡനത്തിന് വിധേയമാക്കുന്നതാണ് നിലവിലെ സ്‌പോണ്‍സര്‍ സംവിധാനമെന്നാണ് ആരോപണം. കുവൈത്ത് അസോസിയേഷന്‍ ഫോര്‍ ദ ഫണ്ടമെന്റല്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് യോഗത്തിലാണ് ജി.സി.സി. അംഗരാജ്യങ്ങളിലെ സ്‌പോണ്‍സര്‍ സംവിധാനത്തിനെതിരെ പ്രതികരിച്ചത്. നിലവിലുള്ള ‘കഫാല’ സംവിധാനം നിര്‍ത്തലാക്കി പകരം അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കണം.

ജി.സി.സി. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഖത്തറാണ് ‘കഫാല’ നിര്‍ത്തലാക്കിക്കൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച വിജ്ഞാപനം നടപ്പാക്കിയ ഏകരാജ്യം. ജി.സി.സി. അംഗരാജ്യങ്ങളിലായി ഏകദേശം 2.5 കോടി വിദേശികളാണ് വ്യക്തിഗത സ്‌പോണ്‍സര്‍ സംവിധാനത്തില്‍ തുടരുന്നത്. അതോടൊപ്പം വിദേശികളെ പരിശോധനയുടെ ഭാഗമായി പിടികൂടി വര്‍ഷംതോറും ആയിരക്കണക്കിന് പേരെ നാടുകടത്തുന്നതിനെയും സംഘടന ചോദ്യം ചെയ്തു. ആരോഗ്യചികിത്സയ്ക്ക് വിദേശിയെന്നും സ്വദേശിയെന്നും വേര്‍തിരിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. രാജ്യത്ത് ശേഷിക്കുന്ന 1.2 ലക്ഷത്തോളം വരുന്ന ബിദൂനി വംശജര്‍ (പൗരത്വമില്ലാത്തവര്‍) അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയില്‍ തുടരുന്നതും മനുഷ്യാവകാശ സംഘടന ചോദ്യം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Comments are closed.

Top
x