രാജ്യത്തിന്റെ 45ാമത് പ്രസിഡന്റായി ട്രംപിനെ ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചു. ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം ട്രംപ് ഉറപ്പിച്ചത്. ജനുവരി ആറിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി. രാജ്യത്തിന്റെ 45ാമത് പ്രസിഡന്റായി ട്രംപിനെ ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചു. ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം ട്രംപ് ഉറപ്പിച്ചത്. ജനുവരി ആറിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ട്രംപിന് 304 ഉം ഹില്ലരിക്ക് 227 ഉം ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. ഏഴ് ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍ കൂറുമാറി വോട്ട് രേഖപ്പെടുത്തി. വൈറ്റ് ഹൗസില്‍ ആയിരുന്നു ഇലക്ട്രല്‍ കോളേജ് കണ്‍വെന്‍ഷന്‍.
ആറാഴ്ച മുമ്പ് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലവധി അവസാനിക്കുന്നതോടെ ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണം നടക്കും. വിജയം ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ചവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
പൊതു തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ട്രംപിനെതിരെ പ്രതിഷേധവുമായി നിരവധിപേര്‍ തെരുവിലിറങ്ങിയിരുന്നു. ട്രംപ് മനുഷ്യാവകാശ മൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും ഭീഷണിയാണെന്നാരോപിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ഇലകട്രല്‍ കേളേജ് അംഗങ്ങളോട് ട്രംപിനെ തിരസ്‌കരിക്കാന്‍ ആവശ്യപ്പെട്ട് നിവേദനവും നല്‍കിയിരുന്നു. നവംബര്‍ എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 538 ഇലക്ട്രല്‍ സീറ്റുകളില്‍ 306 സീറ്റുകള്‍ നേടിയാണ് ട്രംപ് വിജയം നേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
When I originally commented I clicked the “Notify me when new comments are added” checkbox and now each time
a comment is added I get three emails with the same comment.
Is there any way you can remove people from that service? Thanks a lot!
I am really impressed with your writing talents as smartly as with the layout on your weblog.
Is that this a paid subject matter or did you modify it yourself?
Either way stay up the nice quality writing, it’s uncommon to see a great blog like this one these days..
Very descriptive article, I loved that a lot.
Will there be a part 2?