Currency

പാകിസ്താനും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, December 20, 2016 1:30 pm

ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ അടുത്തിടെ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ ചുവടു പിടിച്ച് പാകിസ്താനും നോട്ടുകള്‍ അസാധുവാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ വിനിമയം ചെയ്യുന്ന 5,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്താന്‍ സെനറ്റ് ഇന്നലെ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്ററായ ഉസ്മാന്‍ സെയ്ഫുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.

നിയമ വിരുദ്ധമായ വിനിമയത്തിനാണ് 5,000 ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നത് എന്ന് ഇദ്ദേഹം വാദിച്ചു. കണക്കില്‍പെടാത്ത സമ്പത്തിന്റെ തോത് കുറയ്ക്കാനും ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും നോട്ട് അസാധുവാക്കലിലൂടെ സാധിക്കുമെന്ന് പ്രമേയം പറയുന്നു. പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) സര്‍ക്കാര്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പിപിപിയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസായി.

നിലവിലെ 5,000 ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയാല്‍ വിപണികളില്‍ മാന്ദ്യമുണ്ടാകുമെന്നും ജനങ്ങള്‍ കൂടുതലായി വിദേശ കറന്‍സിയെ ആശ്രയിക്കുമെന്നും പാകിസ്താന്‍ നിയമമന്ത്രി സഹിദ് ഹമിദ് പറഞ്ഞു. നിലവില്‍ വിനിമയത്തിലുള്ള ആകെ നോട്ടുകളുടെ എണ്ണം 340,000 കോടിയാണ്. അതില്‍ 102,000 കോടി നോട്ടുകള്‍ 5,000 ത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “പാകിസ്താനും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നു”

  1. Hi, Neat post. There’s an issue along with your web
    site in web explorer, could check this? IE nonetheless
    is the market leader and a large portion of
    people will miss your fantastic writing because of this problem.

  2. Randell says:

    I was recommended this web site by way of my cousin. I’m
    no longer positive whether or not this submit is written by him as no
    one else know such detailed about my problem. You are wonderful!

    Thanks!

  3. Kathaleen says:

    I am sure this article has touched all the internet visitors, its really really
    fastidious paragraph on building up new blog.

  4. Anitra says:

    Why visitors still make use of to read news papers when in this technological globe everything is presented on web?

Comments are closed.

Top
x