Currency

ബ്രിട്ടനെ മറികടന്ന് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം

സ്വന്തം ലേഖകന്‍Wednesday, December 21, 2016 11:16 am

നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) നിരക്ക് അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആറാമതാണ്.

ന്യൂഡല്‍ഹി: ബ്രിട്ടനെ മറികടന്ന് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആറാം സ്ഥാനത്തെത്തി. നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) നിരക്ക് അനുസരിച്ച് തയ്യാറാക്കിയ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ ആറാമതാണ്. ഇന്ത്യയില്‍ ധ്രുതഗതിയിലുണ്ടായ സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ ബ്രക്‌സിറ്റ് തീരുമാനവുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

സാമ്പത്തികമായി ഇന്ത്യ ഏറെ നേട്ടമുണ്ടാക്കിയ വര്‍ഷമാണിത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന സാമ്പത്തിക ശക്തിയായ ചൈനയെ ഇന്ത്യ മറികടന്നിരുന്നു. പിന്നീട് ഒക്‌ടോബറില്‍ ലോക നാണയ നിധി (ഐ.എം.എഫ്) ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിക്ക് അപാരമായ സാധ്യതകള്‍ ഉണ്ടെന്ന് പ്രവചിച്ചിരുന്നു. ഒരു പക്ഷേ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാമതെത്താനും ഇന്ത്യക്കാകുമെന്നും അടുത്ത വര്‍ഷം ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉത്പാദനം 7.6 ശതമാനം വര്‍ദ്ധിക്കുമെന്നും ഐ.എം.എഫ് പറഞ്ഞിരുന്നു.

ബ്രിട്ടന്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത് 1.8 ശതമാനം ജി.ഡി.പി വളര്‍ച്ച മാത്രമാണ്. അടുത്ത വര്‍ഷം ഇത് 1.1 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തും. അതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തതോടെ രാജ്യത്തെ സാമ്പത്തിക മേഖലയാകെ തകരുകയും ചെയ്തു. എന്നാല്‍ ആഗോള തലത്തില്‍ ഉത്പന്നങ്ങള്‍ക്ക് ഉണ്ടായ വിലയിടിവ് മുതലെടുത്ത ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ഇതില്‍ നേട്ടമുണ്ടാക്കി. കയറ്റുമതി വര്‍ദ്ധിപ്പിക്കാനയതും പണപ്പെരുപ്പം കുറയ്ക്കാനായതും സഹായകരമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ബ്രിട്ടനെ മറികടന്ന് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം”

  1. It’s awesome to go to see this site and reading the views of all mates about this paragraph, while I am also zealous of getting know-how.

  2. Very nice post. I just stumbled upon your weblog and wished to say that I have truly enjoyed browsing your
    blog posts. In any case I’ll be subscribing to your feed and I hope
    you write again very soon!

  3. I’m not sure why but this site is loading extremely slow for me.
    Is anyone else having this problem or is it a issue on my end?
    I’ll check back later on and see if the problem still exists.

Comments are closed.

Top
x