ഇടപാടുകളിലെ തട്ടിപ്പും കരാർ ലംഘനങ്ങളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓൺലൈൻ വഴിയാക്കുന്നു.
റിയാദ്: ഇടപാടുകളിലെ തട്ടിപ്പും കരാർ ലംഘനങ്ങളും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓൺലൈൻ വഴിയാക്കുന്നു. കെട്ടിടങ്ങളും ഫ്ലാറ്റുകളും മറ്റും വാടകയ്ക്കെടുക്കുമ്പോള്‍ ഇടപാടുകള്‍ പാര്‍പ്പിട മന്ത്രാലയം ആരംഭിക്കുന്ന ഓണ്‍ലൈന്‍ വഴിയാകണമെന്നും വാടകക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാർക്കാണു റെജിസ്ട്രേഷൻ ഏർപ്പെടുത്തുക. മൂന്നു മാസമാണ് രജിസ്ട്രേഷനുള്ള സമയപരിധി. വാടകക്കാരനും ഭൂവുടമ അല്ലെങ്കില്‍ കെട്ടിടമുടമയും തമ്മിലുള്ള കരാര്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തണം. വാടക സംബന്ധമായ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാക്കും. വാടകക്കരാറില്‍ ഏര്‍പ്പെടുന്നതിനായി വാടകക്കാരും, ഉടമയും, ഇടനിലക്കാരും തമ്മിലുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കുന്നതുമാണ്.
കെട്ടിട വാടക സംബന്ധമായ തര്‍ക്കങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വാടക രംഗത്തെ കള്ളക്കളികളും അമിത വാടക ഈടാക്കുന്നതും തടയാന്‍ ഇതു സഹായിക്കും. അതോടൊപ്പം നടപടികള്‍ എളുപ്പമാക്കാനും കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള വിശ്വാസ്യത ഉറപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഭവന മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Excellent site you have here.. It’s difficult to find excellent
writing like yours nowadays. I really appreciate individuals like you!
Take care!!
I was curious if you ever thought of changing the page layout of your website?
Its very well written; I love what youve got to say.
But maybe you could a little more in the way of content
so people could connect with it better. Youve got an awful lot of text for only
having one or two images. Maybe you could space
it out better?