
വാഷിങ്ടണ്‍: അമേരിക്ക ആണവായുധ ശേഷി വര്‍ധിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ നിരായുധീകരണത്തിനായി വാദിക്കുന്നവരെ ആശങ്കയിലാഴ്ത്തിയാണ് യുഎസ് ആണവശേഷി വര്‍ധിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. ആണവായുധത്തേക്കുറിച്ച് ലോകത്തിന് ബോധ്യമുറയ്ക്കുന്നതുവരെ ഇതു തുടരണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
റഷ്യ ആണവായുധ കരുത്ത് കൂട്ടണമെന്ന് പ്രസിഡന്റ് വാള്ഡിമിര് പുടിന് സൈനിക മേധാവികളുടെ യോഗത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ജനുവരി 20ന് സ്ഥാനമേറ്റെടുക്കേണ്ട ട്രംപിന്റെ പ്രസ്താവന രാജ്യാന്തരതലത്തില്‍ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ആണവസംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണ് ഇരു നേതാക്കളുടെയും പ്രസ്താവനയെന്ന് ആണവനിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിന്റെ ആണവായുധ നയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നിയുക്ത പ്രസിഡന്റിന്റെ ശ്രമം ഉത്തരവാദിത്തമില്ലായ്മയാണെന്ന് ആംസ് കണ്ട്രോള് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡാരില്‍ കിംബാള്‍ പറഞ്ഞു. 140 അക്ഷരങ്ങള്‍ക്കൊണ്ട് മാറ്റാവുന്നതല്ല നയമെന്നും ഡാരില്‍ വ്യക്തമാക്കി. അതേസമയം, ട്രംപ് ആണവനിര്വ്യാപനത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് പിന്നീട് തിരുത്തി. ആണവ വ്യാപനത്തിന്റെ അപകടത്തെക്കുറിച്ചും അത് തടയേണ്ടതിന്റെ അടിയന്തര ആവശ്യത്തേക്കുറിച്ചുമാണ് ട്രംപ് ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് ജേസണ്‍ മില്ലര്‍ പറഞ്ഞു.
ലോകത്തിലെ രാഷ്ട്രിയ സൈനിക ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും മിസൈല്‍ കരുത്ത് വര്‍ധിപ്പിക്കണമെന്നും പുടിന് റഷ്യന്‍ സൈനിക നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെ, റഷ്യ അടുത്തിടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മിസൈലിന് ലക്ഷ്യം തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും യുഎസ് വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കെ, ബഹിരാകാശത്ത് ശക്തി കാണിക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Very nice article. I definitely love this website. Thanks!
I’m really enjoying the design and layout of your website.
It’s a very easy on the eyes which makes it much more enjoyable for me to come
here and visit more often. Did you hire out a designer to create your theme?
Excellent work!