Currency

ബിദുനികള്‍ക്കും നഴ്‌സുമാര്‍ക്കും രണ്ട് അധിക അവധികള്‍ കൂടി നല്‍കും

സ്വന്തം ലേഖകന്‍Friday, December 23, 2016 3:02 pm

രാജ്യത്തെ ബിദുനികള്‍ക്കും നഴ്‌സുമാര്‍ക്കും രണ്ട് അധിക അവധികള്‍ കൂടി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാന്‍ അല്‍ ഹര്‍ബി വ്യക്തമാക്കി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കാട്ടി ഉപപ്രധാനമന്ത്രിയ്ക്കും ധനകാര്യമന്ത്രി അനസ് അല്‍ സാലെയ്ക്കും കത്ത് നല്‍കുമെന്നും അദേഹം അറിയിച്ചതായി കെഎന്‍എസ് അധ്യക്ഷന്‍ ബാന്ദര്‍ അല്‍ എനെസി പറഞ്ഞു.

കുവൈറ്റ്: രാജ്യത്തെ ബിദുനികള്‍ക്കും നഴ്‌സുമാര്‍ക്കും രണ്ട് അധിക അവധികള്‍ കൂടി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാന്‍ അല്‍ ഹര്‍ബി വ്യക്തമാക്കി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കാട്ടി ഉപപ്രധാനമന്ത്രിയ്ക്കും ധനകാര്യമന്ത്രി അനസ് അല്‍ സാലെയ്ക്കും കത്ത് നല്‍കുമെന്നും അദേഹം അറിയിച്ചതായി കെഎന്‍എസ് അധ്യക്ഷന്‍ ബാന്ദര്‍ അല്‍ എനെസി പറഞ്ഞു. കുവൈറ്റ് നഴ്‌സിംഗ് സൊസൈറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പ് നല്‍കിയത്.

നഴ്‌സിംഗ് സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മന്ത്രാലയവും കെഎന്‍എസ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പര്‍വൈസറി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരെ അസിസ്റ്റന്റ് നഴ്‌സുമാരും നഴ്‌സസ് ഇന്‍ ചാര്‍ജുമാരുമായി നിയമിക്കുന്നതിന് ശുപാര്‍ശ നല്‍കും. മെഡിക്കല്‍ സെന്ററുകളിലെയും ആശുപത്രികളിലെയും നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായാണ് ഈ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ബിദുനികള്‍ക്കും നഴ്‌സുമാര്‍ക്കും രണ്ട് അധിക അവധികള്‍ കൂടി നല്‍കും”

  1. Incredible quest there. What happened after? Good luck!

  2. Robin says:

    What a material of un-ambiguity and preserveness of precious
    experience on the topic of unexpected feelings.

Comments are closed.

Top
x