ജൂണില്‍ ഗള്‍ഫില്‍ അവധി ആരംഭിക്കുന്ന സമയത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ കമ്പനികള്‍ തയാറെടുക്കുകയാണ്. ഈ ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇരുട്ടടിയാണ് കമ്പനികളുടെ തീരുമാനം. പ്രവാസികളെ പിഴിയാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസും രംഗത്തുണ്ട്.
മനാമ: ഗള്‍ഫിലെ വേനലവധി മുതലെടുക്കാന്‍ വിമാനക്കമ്പനികള്‍. ജൂണില്‍ ഗള്‍ഫില്‍ അവധി ആരംഭിക്കുന്ന സമയത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ കമ്പനികള്‍ തയാറെടുക്കുകയാണ്. ഈ ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇരുട്ടടിയാണ് കമ്പനികളുടെ തീരുമാനം. പ്രവാസികളെ പിഴിയാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസും രംഗത്തുണ്ട്.
ജൂണ്‍ 15 മുതല്‍ ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടവര്‍ റിട്ടേണ്‍ അടക്കം 214 ദിനാര്‍ നല്‍കേണ്ട അവസ്ഥയാണ്. മധ്യവേനലവധിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് വന്നിട്ടുള്ളത്. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമായി പോകുന്നവര്‍ക്ക് ആറ് മാസം മുമ്പ് തന്നെയുള്ള കുറഞ്ഞ നിരക്ക് 214 ദിനാറാണ്. ബഹ്‌റൈന്‍ കൊച്ചി ആണെങ്കില്‍ റിട്ടേണ്‍ അടക്കം 204 ദിനാറാണ് എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉയര്‍ന്ന നിരക്ക് പ്രഖ്യാപിച്ചതോടെ മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ക്കും വലിയ തുക നല്‍കേണ്ടി വരുമെന്നും ഉറപ്പാണ്. അതേസമയം, ജൂണിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവില്‍ വന്ന ദിവസം തന്നെ വര്‍ധനയും ഉണ്ടായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I believe that is among the most vital info for me.
And i am satisfied reading your article. But wanna commentary on some normal things, The web site style is
ideal, the articles is truly nice : D. Just right task, cheers