രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ സെൽഫ് സർവീസ് സംവിധാനത്തിലേക്ക് മാറ്റുന്നു. സെല്‍ഫ് സര്‍വിസ് സ്വഭാവത്തിലുള്ള പെട്രോള്‍ പമ്പുകള്‍ ഏറ്റെടുത്ത നടത്താന്‍ 13 കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് തദ്ദേശഭരണ മന്ത്രാലയ പ്രതിനിധിയാണ് അറിയിച്ചത്.
റിയാദ്: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ സെൽഫ് സർവീസ് സംവിധാനത്തിലേക്ക് മാറ്റുന്നു. സെല്‍ഫ് സര്‍വിസ് സ്വഭാവത്തിലുള്ള പെട്രോള്‍ പമ്പുകള്‍ ഏറ്റെടുത്ത നടത്താന്‍ 13 കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് തദ്ദേശഭരണ മന്ത്രാലയ പ്രതിനിധിയാണ് അറിയിച്ചത്.
പമ്പുകളിലെ ജോലിക്കാരെ ആശ്രയിക്കാതെ തന്നെ ഡ്രൈവര്‍മാര്‍ക്ക് സ്വന്തമായി ഇന്ധനം നിറക്കാനും പണം നല്‍കാനുമുള്ള നൂതന സംവിധാനമാണ് നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളിൽ പുതിയ സംവിധാനം നടപ്പാക്കും. നിലവിൽ ചില പെട്രോള്‍ പമ്പുകള്‍ ഇലക്ട്രോണിക് പണമിടപാടും സ്വയംസേവന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.