Currency

രാജ്യത്തെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ വൈഫൈ

സ്വന്തം ലേഖകന്‍Thursday, December 29, 2016 10:51 am

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ വൈഫൈ നെറ്റ് വര്‍ക്കായ ഗൂഗിള്‍ വൈഫൈ തങ്ങളുടെ സേവനം ഇന്ത്യയിലെ നൂറ് റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന് മുമ്പ് രാജ്യത്തെ 52 റെയില്‍വേ സ്‌റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് വൈഫൈ സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

google0

അടുത്ത വര്‍ഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ തിരക്കേറിയ 100 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്നത്.

തമിഴ്‌നാട്ടിലെ ഉദകമണ്ഡലമാണ് ഗൂഗിളിന്റെ സേവനം ലഭ്യമാകുന്ന നൂറാമത്തെ റെയില്‍വേ സ്‌റ്റേഷന്‍. റെയില്‍ടെകുമായി ചേര്‍ന്നാണ് ഗൂഗിള്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ 70 ശതമാനം റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍ടെകിന് ഒപ്ടികല്‍ ഫൈബര്‍ ശൃഖലയുണ്ട്. ഇതുപയോഗിച്ചാണ് ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x