
കുവൈത്ത് സിറ്റി: കുവൈത്തില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നിയമവിധേയമായും സുരക്ഷിതമായും നടത്താനായുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിയമാനുസൃതമല്ലാതെ നടത്തുന്ന പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഫ്ലാറ്റുകളിലും, ക്യാമ്പുകളിലും മറ്റും നിയമലംഘനങ്ങള്‍ പിടികൂടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തും. നിയമലംഘനം നടത്തുന്നവരെ പിടികൂടാനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പിടിയിലാകുന്നവരെ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.