അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം വിദേശികളെ നാടുകടത്താന്‍ സര്‍ക്കാര്‍ അധികൃതര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിദേശികളെ കൂട്ടമായി നാടുകടത്തുന്നതിനെ കുറിച്ചുള്ള ഒരാലോചനയും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ലെന്നും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സുബൈഹ് പറഞ്ഞു.
കുവൈത്ത് സിറ്റി: ജനസംഖ്യാ സന്തുലനം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളെ കൂട്ടമായി നാടുകടത്താന്‍ ഉദ്ദേശമില്ലെന്ന് കുവൈത്ത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം വിദേശികളെ നാടുകടത്താന്‍ സര്‍ക്കാര്‍ അധികൃതര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വിദേശികളെ കൂട്ടമായി നാടുകടത്തുന്നതിനെ കുറിച്ചുള്ള ഒരാലോചനയും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ലെന്നും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സുബൈഹ് പറഞ്ഞു.
ജനസംഖ്യാ അനുപാതം ക്രമീകരിക്കണമെന്നാവശ്യപ്പെട്ടു ഖലീല്‍ അല്‍ ആബേല്‍ എംപി പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഒരു സ്വദേശിക്ക് രണ്ടര വിദേശികള്‍ എന്ന നിലവിലെ അനുപാതം അഞ്ച് വര്‍ഷം കൊണ്ട് ഒന്നരയാക്കണമെന്നും അവിദഗ്ദരായ ഒരു മില്യന്‍ വിദേശികളെ നാടുകടത്തണമെന്നും എം.പി ചൂണ്ടിക്കാട്ടിയിരുന്നു. ഖലീല്‍ അബലിന്റെ നിര്‍ദേശങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അസ്സബാഹും ഇതേ ആവശ്യം ഉന്നയിച്ചു. സര്‍ക്കാര്‍ കൂട്ടനാടുകടത്തലിന് ഒരുങ്ങുന്നു എന്ന രീതിയില്‍ ചില പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴില്‍ കാര്യ സാമൂഹ്യ ക്ഷേമ മന്ത്രി വിശദീകരണവുമായി എത്തിയത്.
ജനസംഖ്യയിലെ അസന്തുലിതത്വം സംബന്ധിച്ച് പഠനം നടക്കുന്നതായും, വിദേശികളുടെ യോഗ്യത, സാമൂഹ്യ സ്ഥിതി, ജോലിയുടെ സ്വഭാവം ആണ്‍പെണ്‍ അനുപാതം എന്നിവയൊക്കെ പഠനവിധേയമാക്കുന്നുണ്ടെന്നും സമ്മതിച്ച മന്ത്രി വിദേശികളെ കൂട്ടമായി നാടുകടത്തുക എന്നതല്ല ഇത്തരം പഠനങ്ങളുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ തൊഴില്‍ സാമൂഹിക സാഹചര്യത്തില്‍ അവിദഗ്ധരായ ഒരു മില്യന്‍ വിദേശികളെ ഒറ്റയടിക്ക് നാടുകടത്തുന്നതും സ്വദേശിവിദേശി അനുപാതം ഒരുപോലെയാക്കുന്നതും പ്രായോഗികമല്ല. അതേസമയം, ഈ രീതിയിലല്ലാതെ തന്നെ തൊഴില്‍ വിപണിയില്‍ വ്യാപകമായ ക്രമീകരണം വരുത്തുന്നതിനെ കുറിച്ചാണ് പഠനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.