Currency

പന്നിയിറച്ചി നിരോധിക്കാനാവില്ലെന്ന് ബഹ്‌റൈന്‍ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍Sunday, January 1, 2017 10:00 am

പന്നിയിറച്ചി നിരോധിക്കണമെന്ന ആവശ്യം ബഹ്‌റൈന്‍ സര്‍ക്കാര്‍ തള്ളി. രാജ്യത്ത് അധിവസിക്കുന്ന അമുസ്ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനാവില്ലെന്നു കാട്ടിയാണു പാര്‍ലമെന്റംഗം മുന്നോട്ടു വച്ച ആവശ്യം സര്‍ക്കാര്‍ നിരസിച്ചത്. പാര്‍ലമെന്റംഗമായ അബ്ദുള്ള ബിന്‍ ഹുവൈലാണ് പന്നിയിറച്ചി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

മനാമ: പന്നിയിറച്ചി നിരോധിക്കണമെന്ന ആവശ്യം ബഹ്‌റൈന്‍ സര്‍ക്കാര്‍ തള്ളി. രാജ്യത്ത് അധിവസിക്കുന്ന അമുസ്ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനാവില്ലെന്നു കാട്ടിയാണു പാര്‍ലമെന്റംഗം മുന്നോട്ടു വച്ച ആവശ്യം സര്‍ക്കാര്‍ നിരസിച്ചത്. പാര്‍ലമെന്റംഗമായ അബ്ദുള്ള ബിന്‍ ഹുവൈലാണ് പന്നിയിറച്ചി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

പന്നിയിറച്ചിയുടെ ഇറക്കുമതി, വില്‍പന, ഉപഭോഗം എന്നിവ നിരോധിക്കണമെന്നായിരുന്നു ആവശ്യം. ബഹ്‌റൈനില്‍ വലിയൊരു വിഭാഗം അമുസ്ലിംകള്‍ താമസിക്കുന്നുണ്ട്. ഇവര്‍ പല ആവശ്യങ്ങള്‍ക്കായി രാജ്യത്തു വന്നവരും രാജ്യത്തിന്റെ വികസനത്തിലും മുന്നേറ്റത്തിലും പ്രധാന പങ്കുവഹിക്കുന്നവരുമാണ്. അതുകൊണ്ട് ഇവരുടെ അവകാശങ്ങളെ തടയാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന മാസത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വമുള്ളതും സുരക്ഷിതവുമായ ഇറച്ചി മാത്രമേ രാജ്യത്തേക്ക് എത്തുന്നുള്ളൂ എന്നുറപ്പു വരുത്താനാണു സര്‍ക്കാരിന്റെ നിര്‍ദേശം. ഇന്ത്യയില്‍ ഒരു മതവിഭാഗത്തിന്റെ മാത്രം താല്‍പര്യപ്രകാരം ബീഫിനു നിരോധനം ഏര്‍പ്പെടുത്തുമ്പോഴാണ് നിരവധി പ്രവാസികളുള്ള ബഹ്‌റൈന്റെ തീരുമാനം ശ്രദ്ധേയമാകുന്നത്. മുസ്ലിം രാഷ്ട്രമെന്നറിയപ്പെടുന്ന ബഹ്‌റൈനാണ് വളരെ മതേതരമായ നിലപാടെടുത്ത് ഇന്ത്യക്കു മുന്നില്‍ മാതൃകയാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x