Currency

സ്വദേശികള്‍ക്ക് ലൈസന്‍സ് കാലാവധി 15 വര്‍ഷം; പ്രവാസികള്‍ക്ക് റസിഡന്‍സി കാലാവധിയെ അനുസരിച്ച്

സ്വന്തം ലേഖകന്‍Tuesday, January 3, 2017 11:57 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പുതുക്കിയ തീരുമാനങ്ങള്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് അല്‍ സബാഹ് വിശദീകരിച്ചു. സ്വകാര്യ ലൈസന്‍സ് അനുവദിക്കുന്നത് ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന സ്വകാര്യ കാറുകള്‍ക്കും 2 ടണ്ണില്‍ കുറവ് ലോഡുകള്‍ വഹിക്കാന്‍ കഴിയുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും അതു പോലെ തന്നെ ടാക്‌സികള്‍ക്കും മാത്രമായിരിക്കും. സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും ഈ ലൈസന്‍സിന്റെ കാലാവധി 15 വര്‍ഷമായിരിക്കും. പ്രവാസികള്‍ക്ക് അവരുടെ റസിഡന്‍സി കാലാവധിയെ അനുസരിച്ചായിരിക്കും ലൈസന്‍സ് കാലാവധി തീരുമാനിക്കുക.

ഹെവി ഡ്യൂട്ടി ലൈസന്‍സ് കാറ്റഗറി എയില്‍ 25 യാത്രാക്കാരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യാത്രാ വാഹനങ്ങള്‍ക്കും, 8 ടണ്ണില്‍ കൂടുതല്‍ ലോഡ് കൊള്ളുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രയിലര്‍ ട്രക്കുകള്‍ക്കും അനുവദിക്കും. കാറ്റഗറി ബിയില്‍ ഏഴു മുതല്‍ 25 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന യാത്രാ വാഹനങ്ങള്‍ക്കും 2 മുതല്‍ 8 ടണ്‍ വരെ ലോഡ് ഉള്‍ക്കൊള്ളുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും അനുവദിക്കും. രണ്ടു കാറ്റഗറിയിലും സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും 10 വര്‍ഷമാകും ലൈസന്‍സ് കാലാവധി. പ്രവാസികള്‍ക്ക് പാര്‍പ്പിട കാലാവധി അനുസരിച്ച്.

മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സ് എല്ലാ തരം മോട്ടോര്‍ സൈക്കിളുകള്‍ക്കും. കാറ്റഗറി ബിയില്‍ മൂന്നു വീലുള്ള എല്ലാ തരം മോട്ടോര്‍ സൈക്കിളുകള്‍ക്കും ലൈസന്‍സ്. സ്വദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷം. പ്രവാസികള്‍ക്ക് പാര്‍പ്പിട കാലാവധി അനുസരിച്ച്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x