
വാഷിംഗ്ടണ്‍: യുഎസ് പുറത്താക്കിയ 35 റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിട്ടു. വാഷിംഗ്ടണ്‍ ഡിസിയിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് റഷ്യയിലേക്ക് കുടുംബസമേതം മടങ്ങിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈബര്‍ ആക്രമണം നടത്തിയതിനാണ് 35 നയതന്ത്രജ്ഞരെ പുറത്താക്കിയത്. 72 മണിക്കൂറിനകം രാജ്യംവിടണമെന്നും നിര്‍ദേശിച്ചിരുന്നു.
പുതുവര്‍ഷദിനത്തില്‍ വാഷിംഗ്ടണില്‍ നിന്ന് നയതന്ത്രജ്ഞര്‍ രാജ്യം വിട്ടതായി യുഎസിലെ റഷ്യന്‍ എംബസി വക്താവിനെ ഉദ്ദരിച്ച് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റോസിയ എയര്‍ലൈന്‍സിന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിലാണ് അവര്‍ പോയത്. റഷ്യന്‍ പ്രസിഡന്റും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്ന വിമാനമാണിത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ മെയിലുകള്‍ ചോര്‍ത്തിയതിന് പിന്നില്‍ റഷ്യയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് യുഎസ് ഇന്റലിജന്‍സ് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ ഭരണകൂടം റഷ്യക്കെതിരെ നടപടി എടുത്തത്. എന്നാല്‍ ഇതിനുള്ള പ്രതികാരമായ 35 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നിര്‍ദേശം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിരാകരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.