
പാംബീച്ച് (യുഎസ്): കംപ്യൂട്ടറുകളെ താന്‍ വിശ്വസിക്കില്ലെന്നും ഒരു കംപ്യൂട്ടറും സുരക്ഷിതമല്ലെന്നും വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ റഷ്യ സ്വാധീനിക്കാന്‍ നോക്കിയെന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
‘നിങ്ങള്‍ക്കു പ്രധാനപ്പെട്ട വല്ലതും ആരെയെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ പഴയമട്ടില്‍ കൈകൊണ്ടെഴുതി ആള്‍വശം കൊടുത്തയയ്ക്കുകയാണ് ഏറ്റവും സുരക്ഷിതം. എന്താ കാരണമെന്നു ഞാന്‍ പറയാം. ഒരു കംപ്യൂട്ടറും സുരക്ഷിതമല്ല’ എന്ന് പുതുവത്സരത്തോടനുബന്ധിച്ചു ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അടുത്തയാഴ്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ താന്‍ കാണുമെന്നും അദ്ദേഹം അറിയിച്ചു. റഷ്യയെക്കുറിച്ച് അവര്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. അതിന്റെ സത്യാവസ്ഥ നേരിട്ട് അറിയാനാണ് ഉദ്യോഗസ്ഥരെ കണ്ടു ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.