
ബഹ്റൈന്‍: വികസന പദ്ധതികളിലൂടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാമെന്ന ആത്മവിശ്വാസവുമായാണ് ബഹ്റൈന്‍ പുതുവത്സരത്തെ വരവേറ്റത്. പ്രവാസികള്‍ക്ക് അനുകൂലമായ നിരവധി തൊഴില്‍ പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു ബഹ്റൈനില്‍ 2016. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വികസനവും പുരോഗതിയും ലക്ഷ്യമിട്ട വന്‍ നിക്ഷേപ പദ്ധതികള്‍ക്ക് ഉദാര സാമ്പത്തിക നയങ്ങളിലൂടെ പിന്തുണ നല്കാന് ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. ജിസിസി ഉച്ചകോടിക്കും മനാമ ഡയലോഗിനും ആതിഥ്യം വഹിക്കുക വഴി ഗള്‍ഫ് രാഷ്ട്രങ്ങള്ക്കിടിയിലുള്ള ബന്ധം ശക്തമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കാനും ബഹ്റൈന്‍ സാധിച്ചു.
ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യത്ത് ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ നിയമപരമായി ജോലി ചെയ്യാന്‍ കഴിയുന്ന ഫ്ലക്സിബിള്‍ വര്‍ക്കിംഗ് പെര്‍മിറ്റ് പ്രഖ്യാപനം ജി.സി.സി തലത്തില്‍ തന്നെ ആദ്യ ചുവട് വെപ്പായി മാറി. പ്രവാസി വീട്ടമ്മമാര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന തൊഴില്‍ പരിഷ്കരണവും ശ്രദ്ധിക്കപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്ക് സഹായകരമായ ഒട്ടേറെ തൊഴില്‍ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കപ്പെട്ടത് വഴി മൂന്നര ലക്ഷത്തിലധികം വരുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്കും ഇത് പ്രതീക്ഷാ നിര്‍ഭരമായ പുതുവര്‍ഷ പിറവിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.