
കുവൈറ്റ് സിറ്റി: മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർ കുവൈറ്റിൽ പിടിയിൽ. കഴിഞ്ഞ മാസം 14ന് ഷുവൈഖ് തുറമുഖം വഴി രണ്ടു കണ്ടെയ്‌നറുകളിൽ മദ്യം ഒളിപ്പിച്ച് രാജ്യത്തെത്തിച്ചവരിൽ രണ്ട് പേരാണ് പിടിയിലായത്. മറ്റു രണ്ട് പേർ ഇന്ത്യയിലേക്ക് കടന്നതായും അധികൃതർ അറിയിച്ചു.
ഇന്ത്യൻ പൗരന്മാരായ അഞ്ച് പേർ മദ്യക്കടത്തലിന് പിന്നിൽ ഉണ്ടെന്നാണ് സുരക്ഷാവിഭാഗം കണ്ടെത്തിയിരിക്കുന്നത്. മദ്യവും പടക്കങ്ങളും ഒളിപ്പിച്ച കണ്ടെയ്‌നർ മുമ്പും രാജ്യത്തെത്തിച്ചിരുന്നതായി പിടിയിലാവർ മൊഴി നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.