
ദോഹ: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോൽപ്പന്നങ്ങളിൽ പോഷകഘടകങ്ങൾ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ലേബൽ നിർബന്ധമാക്കി. 2016 മേയ് മാസം ഇതുസംബന്ധിച്ച് വ്യാപാരികൾക്ക് സർക്കുലർ നൽകിയിരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴുമാസത്തെ സമയമാണ് അനുവദിച്ചിരുന്നത്.
പുതിയ ഉത്തരവുപ്രകാരം ഭക്ഷ്യോൽപ്പന്നങ്ങളിലെ കലോറിയുടെ അളവ് മാത്രമല്ല ഓരോ പോഷകഘടകങ്ങളെക്കുറിച്ചും പാക്കറ്റിൽ വ്യക്തമായ വിവരങ്ങൾ ഉണ്ടായിരിക്കണം. ചേരുവകൾ, പോഷക ഘടകം, കലോറി എന്നിവ ഭക്ഷ്യോൽപ്പന്നങ്ങളിൽ രേഖപ്പെടുത്തുന്നത് വഴി ഉപഭോക്താവിന് തെരെഞ്ഞെടുക്കൽ എളുപ്പമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.