Currency

കുവൈറ്റിൽ നിന്നും കഴിഞ്ഞ വർഷം നാടുകടത്തിയത് 9489 ഇന്ത്യക്കാരെ

സ്വന്തം ലേഖകൻWednesday, January 4, 2017 7:45 pm

കുവൈറ്റ് സിറ്റി: കഴിഞ്ഞ വർഷം കുവൈറ്റിൽനിന്നും നാടുകടത്തിയത് 9489 ഇന്ത്യക്കാരെയെന്ന് കണക്കുകൾ. ഇതേ കാലയളവിൽ 4027 വിദേശികളെയാണ് ആകെ രാജ്യത്ത് നിന്നും നാടുകടത്തിയത്. നിയമലംഘനം, കുറ്റകൃത്യം എന്നിവയിൽ ഏർപ്പെട്ടവരെയാണ് നാടുകടത്തിയത്.

കഴിഞ്ഞ ഡിസംബർ മാസം മാത്രം 2182 വിദേശികളെ നാടുകടത്തി. ഇതിൽ 681 ഇന്ത്യക്കാർ ഉൾപ്പെടുന്നു. അതേസമയം 2015ൽ 7245 ഇന്ത്യക്കാരെയായിരുന്നു നാടുകടത്തിയത്. 28,020 ആയിരുന്നു 2015ൽ നാടുകടത്തപ്പെട്ട വിദേശികളുടെ ആകെ എണ്ണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x