Currency

പ്രവാസികള്‍ക്ക് തിരിച്ചടി; സിറ്റി ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Thursday, January 5, 2017 12:57 pm

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈത്തില്‍ ബസ് യാത്രാനിരക്ക് ഉയര്‍ത്തി. വിദേശി യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന കുവൈത്ത് പ്രമുഖ പബ്ലിക് ബസായ സിറ്റി ബസാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. നിലവിലെ നിരക്കായ 200 ഫില്‍സ് 250 ആയും 250 ഫില്‍സ് 300 ആയും 300 ഉള്ളത് 350 ആയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം, കെ.ജി.എല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.പി.ടി.സി എന്നിവ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കമ്പനികള്‍ പഴയനിരക്ക് തന്നെയാണ് ഈടാക്കിയിരുന്നത്. നിലവില്‍ ഏറ്റവുമധികം ആളുകള്‍ സഞ്ചരിക്കുന്നത് 250 ഫില്‍സിന്റെ ദൂരപരിധിയിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x