Currency

യൂത്ത് പ്രവാസി ഭാരതീയ ദിവസിന് ബെംഗളൂരുവില്‍ ഗംഭീര തുടക്കം

സ്വന്തം ലേഖകൻSaturday, January 7, 2017 1:20 pm

ബെംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ബെംഗളൂരുവില്‍ ഗംഭീര തുടക്കം. 14 -മത് പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ചു രാവിലെ 9.30-ന് നടന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ് ഉൽഘാടന ചടങ്ങിൽ കേന്ദ്ര യുവജനക്ഷേമ സഹമന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. സുരിനാം വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന്‍ അധിന്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ വിദേശകാര്യസഹമന്ത്രി വി.കെ. സിങ്, കർണാടക മന്ത്രിമാരായ ആർ വി ദേശപണ്ടേ, പ്രിയങ്ക്‌ കാർഗെ, വിദേശകാര്യ സെക്രട്ടറി ദന്യനേശ്വര് എന്നിവർ പ്രസംഗിച്ചു.
വിദേശപഠനത്തിനു പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും വെല്ലുവിളികളും സമ്പത്തിച്ച പ്രേത്യേക സെക്ഷനിൽ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ പഠനത്തിനും മികച്ച തൊഴിൽ തേടുന്നതിനും ഒട്ടനവധി സാധ്യതകൾ ഉണ്ടെന്നു വിജയ് ഗോയല്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാർക്ക് ഇതിനുവേണ്ടുന്ന എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറായിരത്തിലധികം പ്രേതിനിധികൾ ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുവാൻ എത്തിയിട്ടുണ്ട്. പ്രേതിനിധികൾക്കു എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കർണാടക സർക്കാരിന്റെ പൂർണ സഹകരണവും ഇത്തവണത്തെ പ്രവാസി ഭാരതീയ ചടങ്ങിന്റെ പ്രേത്യേകതയാണ്. ആദ്യമായാണ് ബെംഗളൂരു പ്രവാസി ഭാരതീയ ദിവസിന് ആതിഥേയത്വം വഹിക്കുന്നത്.
തുമക്കൂരു റോഡിലെ ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററാണ് സമ്മേളനവേദി. വിശാലമായ പ്രദര്‍ശനനഗരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x