
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് സര്‍വീസ് ഫീസ് വര്‍ധിപ്പിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ തന്നെ മന്ത്രാലയം പുറത്തിറക്കുമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം പകുതിയോടെ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് സര്‍വീസ് ഫീസ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അടുത്ത കാലത്ത് ഹെല്‍ത്ത് മിനിസ്ട്രി ഒരു സര്‍വേയും സംഘടിപ്പിച്ചിരുന്നു.
മന്ത്രാലയത്തിലെ വിവിധ വകുപ്പ് അണ്ടര്‍ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ആഴ്ച വിഷയം ചര്‍ച്ചചെയ്യുകയും തീരുമാനത്തിലത്തെുകയും ചെയ്തിട്ടുണ്ട്. വിദേശികളില്‍നിന്ന് ഇപ്പോള്‍ ഈടാക്കുന്ന ഫീസ് ഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍വന്നതാണ്. നിലവിലുള്ള ഫീസ് ആരോഗ്യസേവനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ തികയില്ല എന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
ചിലതരം ലബോറട്ടറി പരിശോധനകളുടെയും സ്കാനിങ്, എക്സ്റേ എന്നിവയുടെയും ചെലവ് വളരെ കൂടിയിട്ടും പഴയ ഫീസ് തന്നെയാണ് വിദേശികളില്‍നിന്ന് ഈടാക്കുന്നത്. നിലവിലെ ഫീസില്‍ 15-20 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.