Currency

പൊതുസഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കനത്ത പിഴ

സ്വന്തം ലേഖകന്‍Monday, January 9, 2017 4:03 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുസഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാന്‍ ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് 50 ദീനാര്‍ മുതല്‍ 500 ദീനാര്‍ വരെ പിഴ ഈടാക്കും.

പൊതുസ്ഥലത്ത് മാലിന്യങ്ങളും നിര്‍മ്മാണ വേസ്റ്റുകളും നിേക്ഷപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആണ് ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാലിന്യങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച തൊട്ടിയില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്നുണ്ടെങ്കിലും പലരും അത് പാലിക്കാത്തതിനെതുടര്‍ന്നാണ് ശക്തമായ നടപടി.

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നവരും കെട്ടിടം പണിയുന്നവരും അവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x