
ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളുടെ പട്ടികയില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മോശം വിമാന സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യക്ക് മുന്നിലുള്ളത് ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനും ഐസ്‌ലാന്‍ഡ് എയറും മാത്രമാണ്.
ലോകത്ത് ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെ.എല്‍.എം ആണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനില്‍ നിന്നുളള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ എയര്‍വേവ്‌സ് എന്നിവയ്ക്കാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.