Currency

ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്ന്

സ്വന്തം ലേഖകന്‍Tuesday, January 10, 2017 4:42 pm

ചിക്കാഗോ: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗ് ഇന്ന്. സ്വദേശമായ ചിക്കാഗോയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഒബാമയുടെ പ്രസംഗം. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാഷിംഗ്ടണിന് പുറത്തേക്കു നടത്തുന്ന അവസാന യാത്ര കൂടിയായിരിക്കും ഇന്നത്തേത്.

രണ്ടു തവണകളിയായി എട്ടു വര്‍ഷം നീണ്ട ഭരണത്തിനു ശേഷമാണ് ജനപ്രിയനായ നേതാവ് പടിയിറങ്ങുന്നത്. തന്റെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസംഗമായിരിക്കും അദ്ദേഹം ചിക്കാഗോയില്‍ നടത്തുക. ചൊവ്വാഴ്ച പ്രദേശിക സമയം രാത്രി എട്ടുമണിക്കാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. പ്രസംഗം തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. 14,000 ത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

obama-1

ഈ മാസം 19 നാണ് ഒബാമ ഔദ്യോഗിക പദവിയൊഴിയുന്നത്. 20ന് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കും. വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന ഒബാമ ഇനി വാഷിങ്ടണില്‍ വാടകക്കാരനാകും. ഇളയ മകളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് രണ്ടു വര്‍ഷം കൂടി വാഷിങ്ടണില്‍ തുടരേണ്ടതിനാലാണ് വാടക വീടെടുക്കുന്നത്. അധികാരമൊഴിയുന്ന പ്രസിഡന്റുമാര്‍ക്ക് ഔദ്യോഗിക വസതി നല്‍കുന്ന പതിവ് അമേരിക്കയിലില്ല. എന്നാല്‍ സീക്രട്ട് സര്‍വീസ് സുരക്ഷ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x