അഞ്ഞൂറോളം ടാക്‌സികളാണ് സര്‍വീസ് നടത്തുകയെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മുവാസലാത്ത് സിഇഒ അഹമ്മദ് ബിന്‍ അലി അല്‍ ബുലൂഷി പറഞ്ഞു.
മസ്‌കത്ത്: മീറ്റര്‍ ടാക്‌സികള്‍ ഈ വര്‍ഷം അവസാനത്തോടെ നിരത്തില്‍ എത്തും. അഞ്ഞൂറോളം ടാക്‌സികളാണ് സര്‍വീസ് നടത്തുകയെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മുവാസലാത്ത് സിഇഒ അഹമ്മദ് ബിന്‍ അലി അല്‍ ബുലൂഷി പറഞ്ഞു.
അഞ്ഞൂറ് ടാക്‌സികളില്‍ 150 എണ്ണം വീതം വിമാനത്താവളത്തിലും ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുമാകും സര്‍വീസ് നടത്തുക. ടെലിഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേനയും ടാക്‌സി സേവനം ലഭ്യമാകും. 200 ടാക്‌സികളാകും ഈ വിഭാഗത്തില്‍ സേവനം നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.