Currency

20 രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ

സ്വന്തം ലേഖകന്‍Thursday, January 12, 2017 1:57 pm

എയര്‍ ഏഷ്യ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 സ്ഥലങ്ങളിലേക്ക് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. കുറഞ്ഞ നിരക്കില്‍ ഈമാസം 15 വരെ ബുക്കുചെയ്യാം. മെയ് ഒന്നുമുതല്‍ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. കൊച്ചി, ബംഗളൂരു, ഗുവാഹത്തി, ഗോവ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

കൊച്ചി: എയര്‍ ഏഷ്യ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 സ്ഥലങ്ങളിലേക്ക് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. കുറഞ്ഞ നിരക്കില്‍ ഈമാസം 15 വരെ ബുക്കുചെയ്യാം. മെയ് ഒന്നുമുതല്‍ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. കൊച്ചി, ബംഗളൂരു, ഗുവാഹത്തി, ഗോവ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് ശൃംഖലയില്‍ കോലാലംപൂര്‍, ബാങ്കോക്, ആസ്‌ട്രേലിയ തുടങ്ങി ഒട്ടനവധി ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് 3499 രൂപയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. സിംഗപൂര്‍, ഫുല്‍കേത്, ബാലി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. എയര്‍ ഏഷ്യ ബെര്‍ഹാദ് (ഫ്‌ളൈറ്റ് കോഡ് എ കെ), തായ് എയര്‍ ഏഷ്യ (കോഡ് എഫ് ഡി), എയര്‍ ഏഷ്യ എക്‌സ് (കോഡ് ഡി 7) എന്നിവ എയര്‍ ഏഷ്യ ഗ്രൂപ്പിലുള്‍പ്പെടുന്ന സര്‍വിസുകളാണ്. ബംഗളൂരു, ന്യൂഡല്‍ഹി എന്നീ രണ്ടു ഹബ്ബുകളിലായി 11 നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വിസുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x