ജനുവരി 9 മുതല്‍ 16 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് എക്കോണമി, ബിസിനസ് ക്ലാസുകളില്‍ വ്യത്യസ്തമായ ഓഫറുകള്‍ ലഭ്യമാവുക. 40 ശതമാനം വരെ ഡിസ്കൗണ്ട്, കമ്പാനിയന് ഓഫര്‍, കിഡ്സ് ഫ്ളൈ ഫ്രീ, ഡബിള്‍ ക്യുമൈല്‍സ്, ബുക്ക് മോര് സേവ് മോര് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ കാലയളവില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ലഭ്യമാവുക.
ദോഹ: വിവിധ ഓഫറുകളുമായി ഖത്തര്‍ എയര്‍വെയ്സിന്റെ ജനപ്രിയ പ്രമോഷനായ ട്രാവല്‍ ഫെസ്റ്റ് വീണ്ടുമെത്തി. ജനുവരി 9 മുതല്‍ 16 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് എക്കോണമി, ബിസിനസ് ക്ലാസുകളില്‍ വ്യത്യസ്തമായ ഓഫറുകള്‍ ലഭ്യമാവുക. 40 ശതമാനം വരെ ഡിസ്കൗണ്ട്, കമ്പാനിയന് ഓഫര്‍, കിഡ്സ് ഫ്ളൈ ഫ്രീ, ഡബിള്‍ ക്യുമൈല്‍സ്, ബുക്ക് മോര് സേവ് മോര് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ കാലയളവില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ലഭ്യമാവുക. ഖത്തര്‍ എയര്‍വെയ്സിന്റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനായി ട്രാവല്‍ ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ട്രഷര്‍ ഹണ്ടും ഒരുക്കിയിട്ടുണ്ട്.
കമ്പനിയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എക്കൗണ്ടുകള്‍ വഴി പുറത്തുവിടുന്ന സൂചനകള്‍ ഉപയോഗിച്ച് സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരമാണിത്. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഈസ്റ്റ് ഏഷ്യ, ഏഷ്യ പസഫിക്ക്, ആഫ്രിക്ക ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് ജനുവരി 11നും 2017 ഡിസംബര്‍ 15നും ഇടയില്‍ നടത്തുന്ന യാത്രകള്‍ക്ക് ഓഫര്‍ ടിക്കറ്റ് ഉപയോഗിക്കാം. ഇന്ത്യയില്‍ ദോഹയില്‍ നിന്ന് മുംബൈയിലേക്ക് മാത്രമാണ് ഓഫര്‍ ഉള്ളത്.
ഇത്തവണ ഇതാദ്യമായി ട്രാവല്‍ ഫെസ്റ്റിവലില്‍ ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ വിസയുമായി ചേര്‍ന്ന് പ്രത്യേക ഓഫറും ഖത്തര്‍ എയര്‍വെയ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. വിസ കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 15 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.