ഒഴിവുള്ള തസ്തികയില്‍ സ്വദേശിയെ കണ്ടെത്താന്‍ 45 ദിവസം ബന്ധപ്പെട്ട പോര്‍ട്ടലില്‍ പരസ്യം നല്കിയ ശേഷമേ ഇനി മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസയ്ക്ക് അപേക്ഷ നൽകാനാകൂ.
റിയാദ്: തൊഴില്‍ വിസക്ക് അപേക്ഷിക്കാനുള്ള നിബന്ധന കര്‍ശനമാക്കി സൗദി അറേബ്യ പുതിയ ഉത്തരവ് പുറത്തിറക്കി. ഒഴിവുള്ള തസ്തികയില്‍ സ്വദേശിയെ കണ്ടെത്താന്‍ 45 ദിവസം ബന്ധപ്പെട്ട പോര്‍ട്ടലില്‍ പരസ്യം നല്കിയ ശേഷമേ ഇനി മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസയ്ക്ക് അപേക്ഷ നൽകാനാകൂ.
നിലവിൽ ഒഴിവുള്ള തസ്തികകളെ കുറിച്ച് പോര്‍ട്ടലില്‍ 14 ദിവസമായിരുന്നു പരസ്യപ്പെടുത്തേിയിരുന്നത്. സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിബന്ധനകൾ കർശനമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.