സ്വകാര്യ മേഖലയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ സംബന്ധിച്ച് വിവരം നല്‍കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമാണ് ഗുലിയാനിയെ നിയമിച്ചിരിക്കുന്നത്.
വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായി റൂഡി ഗുലിയാനിയെ നിയമിച്ചു. സ്വകാര്യ മേഖലയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ സംബന്ധിച്ച് വിവരം നല്‍കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമാണ് ഗുലിയാനിയെ നിയമിച്ചിരിക്കുന്നത്.
ഗുലിയാനി പാന്തേഴ്‌സ് എന്ന സൈബര്‍ സുരക്ഷാ കമ്പനിയുടെ തലവനാണ് ന്യൂയോര്‍ക്ക് മുന്‍ മേയര്‍ കൂടിയായ റൂഡി ഗുലിയാനി. നേരത്തെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഗുലിയാനിയെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം റെക്‌സ് ടില്ലേഴ്‌സണു സ്ഥാനം വിട്ടുനല്‍കേണ്ടിവരികയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.