
റിയാദ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍സുകളില്‍ മിഡില്‍ ഈസ്റ്റിലെ മൂന്നു വിമാന കമ്പനികള്‍ ഇടം നേടി. ഖത്തര്‍ എയര്‍വെയ്‌സ്, എത്തിഹാദും, എമിറേറ്റ്‌സുമാണ് ജെറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡാറ്റ ഇവാല്യൂഷന്‍ സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പട്ടികയില്‍ ഇടം നേടിയത്. നാലാം സ്ഥാനവുമായി ഖത്തര്‍ എയര്‍വെയ്‌സ് ആണ് മിഡില്‍ ഈസ്റ്റില്‍ മുന്നിലുള്ളത്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് ഏഴാം സ്ഥാനവും, എത്തിഹാദ് ഐര്‍വേയ്‌സിന് എട്ടാം സ്ഥാനവുമാണുള്ളത്. 2016ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സുരക്ഷയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ എയര്‍ലൈന്‍സുകളാണ്.
ഹോങ്കോങ്ങിലെ കാതെ പസിഫിക് ആണ് സുരക്ഷാ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള എയര്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനം നേടി. ഹൈനാന്‍ എയര്‍ലൈന്‍സ് (3), നെതര്‍ലാന്‍ഡ്‌സിലെ കെ.എല്‍.എം (5), തായ്‌വാനിലെ ഇവാ എയര്‍ (6), ഓസ്‌ട്രേലിയ (9), ജപ്പാന്‍ എയര്‍ലൈന്‍സ് (10) എന്നിവയാണ് സുരക്ഷയുടെ കാര്യത്തില്‍ മുന്നിലെത്തിയ മറ്റു എയര്‍ലൈന്‍സുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.